Type Here to Get Search Results !

Bottom Ad

ദൈവിക സ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റമദാന്‍ കാരണമാകണം: ഖലീല്‍ ഹുദവി

ദുബൈ (www.evisionnews.in): റമദാന്‍ ആത്മ സംസ്‌കരണത്തിലൂടെ ജീവിതത്തെ മാറ്റി എഴുതാനുള്ളതായിരിക്കണമെന്നും ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കുമെത്തിപ്പെടാന്‍ റമദാന്‍ കാരണമാകണമെന്നും ഖലീല്‍ ഹുദവി ഉബ്രങ്കള അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹബ യാ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

സോഷ്യല്‍ മീഡിയകള്‍ മനുഷ്യ മസ്തിഷ്‌കത്തില്‍ നിറഞ്ഞാടുന്ന കാലമാണിത്. അത്തരം മീഡിയകളെ നന്മയുടെ വഴികളിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയണം. പരദൂഷണം പോലെയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാത്തവന് നോമ്പ് ഫലവത്താകില്ല. മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തെയും തിന്മകളില്‍ നിന്നും അകറ്റിനിര്‍ത്തി അല്ലാഹുവിലേക്ക് അടുക്കുകയെന്നതാണ് നോമ്പിന്റെ പരമപ്രധാനമായ ലക്ഷ്യം.

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കണ്ടത്തി കെ.എം.സി.സി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനം ലോകത്തിനു തന്നെ മാതൃകയാണെന്നും ചെയ്യുന്ന ആരാധനകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുതാന്‍ സാധിക്കണമെന്നും ഖലീല്‍ ഹുദവി കൂട്ടിച്ചേര്‍ത്തു. ദുബൈ അല്‍ ബറഹ കെ.എം.സി.സി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. 

കെ.എം.സി.സിയിലെത്തിയ പ്രമുഖ ബിസിനസുകാരന്‍ സൂഫി സ്റ്റാര്‍ ജനറല്‍ ട്രേഡിംഗ് എംഡി ജി.എസ് ഇബ്രാഹിം ചന്ദ്രംപാറക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മെമ്പര്‍ഷിപ്പ് നല്‍കി. എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, സി.എച്ച് നൂറുദ്ദീന്‍, യൂസുഫ് മുക്കോട്, റഫീഖ് മാങ്ങാട്, എ ജി എ റഹ്മാന്‍ അയ്യൂബ് ഉറുമി, ഡോക്ടര്‍ ഇസ്മയില്‍, ഒ.എം അബ്ദുല്ല കുരിക്കള്‍, റഹീം താജ് ചെങ്കള, ഫൈസല്‍ മുഹ്‌സിന്‍ ദീനാര്‍, അസീസ് ബെള്ളൂര്‍, സുബൈര്‍ അബ്ദുല്ല, ഹനീഫ കുമ്പഡാജെ, റസാഖ് ബദിയടുക്ക, ഖാദര്‍ സര്‍ദാര്‍, അന്‍വര്‍ കാറഡുക്ക, ഷംസുദ്ദീന്‍ പാടലടുക്ക, അന്‍വര്‍ കുദുപ്പദാവ് മുഗുറോഡ്, യൂസുഫ് മൗലവി, സുബൈര്‍ തളങ്കര, ഷാഫി കാളിവളപ്പില്‍, ഇഖ്ബാല്‍ അര്‍ളട്ക്ക, മുസമ്മില്‍ ഇബ്രാഹിം, ഇ.ബി അഹമ്മദ് ചെടേക്കാല്‍, കരീം മൊഗര്‍, ഐ.പി.എം ഇബ്രാഹിം അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, റഹ്മാന്‍ പടിഞ്ഞാര്‍, സിദ്ദീഖ് ചൗക്കി, ഹനീഫ് കുമ്പഡാജെ, ഫൈസല്‍ പട്ടേല്‍ പ്രസംഗിച്ചു.


Keywords: gulf-news-kmcc-ramadan







Tags

Post a Comment

0 Comments

Top Post Ad

Below Post Ad