Type Here to Get Search Results !

Bottom Ad

അരിവരവ് നിലച്ചു: കൃത്രിമ ക്ഷാമമുണ്ടാക്കി സംസ്ഥാനത്ത് അരിവില കൂട്ടാന്‍ ആന്ധ്ര ലോബിയുടെ നീക്കം.



തിരുവനന്തപുരം (www.evisionnews.in): ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെ മൊത്തവിപണിയില്‍ അരിവില അഞ്ചു രൂപവരെ വര്‍ധിച്ചു. 12 റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയില്‍ നിന്ന് എത്തിയിരുന്നത്. ഒരു റാക്കില്‍ 2,500 ടണ്‍ വരെ. പക്ഷേ, കഴിഞ്ഞമാസം വന്നത് വെറും നാല് റാക്ക് മാത്രം. ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും കയറ്റിവിടാന്‍ ആന്ധ്രയിലെ മില്ലുടമകള്‍ തയാറായിട്ടില്ല. അരി വരവ് നിലച്ചതോടെ ക്ഷാമം സപ്ലൈകോയിലെ അരിവിതരണത്തെയും പ്രതിസന്ധിയിലാക്കും. കൃത്രിമക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് അരിവില ഉയര്‍ത്താനുള്ള ആന്ധ്ര ലോബിയുടെ ഗൂഡനീക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

സംസ്ഥാനത്തെ ചെറുകിട മില്ലുകളില്‍ ഭൂരിഭാഗവും പൂട്ടിയതോടെ വലിയ മില്ലുടമകളാണ് ആന്ധ്രയിലെ അരി വിപണി നിയന്ത്രിക്കുന്നത്. നെല്ലുല്‍പാദനം കുറഞ്ഞതു കൊണ്ടാണന്നാണ് വിതരണം കുറച്ചതെന്നാണ് വിശദീകരണമെങ്കിലും കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടുകയാണ് മില്ലുടമകളുടെ ലക്ഷ്യമെന്ന് വ്യക്തം. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടിശിക നല്‍കാത്തതും മില്ലുടമകളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ അരിവില ഇനിയും ഉയരും. ആന്ധ്രയില്‍ നിന്നുള്ള ജയ, സുലേഖ അരിയിനങ്ങളാണ് സപ്ലൈകോവഴിയും വിതരണം ചെയ്യുന്നത്.

Keywords: kerala-news-rice
Tags

Post a Comment

0 Comments

Top Post Ad

Below Post Ad