കാഞ്ഞങ്ങാട്: (www.evisionnews.in) പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്നതിനിടയില്‍ പോലീസിന്റെ പിടിയിലായ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്ക് കോടതി പിരിയും വരെ തടവും പന്ത്രണ്ടായിരത്തി ഇരുന്നൂറ് രൂപ വീതം പിഴയും ശിക്ഷവിധിച്ചു.
ഉത്തരപ്രദേശ് ഗജിപ്പൂര്‍ ജില്ലയിലെ ഷെയ്ത്പൂര്‍ സ്വദേശി ഹരിദാസ് പ്രസാദിന്റെ മകന്‍ ബ്രജേഷ് കുമാര്‍ (27) മൂര്‍ത്തിയുടെ മകന്‍ മുരളി(20)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മെയ് 24ന് സഞ്ചിയില്‍ നിറച്ച് കടത്തുകയായിരുന്ന 3458 പാക്കറ്റ് പാന്‍മസാല, ഹാന്‍സ്, മധു തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ നീലേശ്വരം ബസ്റ്റാന്റിനടുത്ത് വെച്ച് നീലേശ്വരം പോലീസ് പിടികൂടുകയായിരുന്നു.
keyword-tobbacco-

Post a Comment
0 Comments