കാഞ്ഞങ്ങാട്: (www.evisionnews.in) ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ ലോറി ചരിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഗ്രാനൈറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മടിക്കൈ അമ്പലത്തുകരയിലാണ് സംഭവം. രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കാസര്‍കോട് സ്വദേശി രാമകൃഷ്ണന്‍ (45)ആണ് ലോറിയുടെ ഷട്ടറിനും ഗ്രാനൈറ്റ് പാളികള്‍ക്കുമിടയില്‍ കുടുങ്ങിയത്. അമ്പലത്തുകര വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. സാധനങ്ങള്‍ ഇറക്കുന്നതിന് കയര്‍ അഴിച്ചെടുക്കാനാണ് രാമകൃഷ്ണന്‍ ലോറിയുടെ പിറകില്‍ കയറിയത്. അതിനിടെ ലോറി അല്‍പം ചെരിഞ്ഞപ്പോള്‍ ഗ്രാനൈറ്റ് പാളികള്‍ ഒരു വശത്തേക്ക് നീങ്ങി. ഇതിനിടയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്. നല്ല ഭാരമുള്ളതിനാല്‍ ഗ്രാനൈറ്റ് നീക്കാനായില്ല. ബഹളം കേട്ട് അയല്‍വാസികളും ഓടിയെത്തി. പിന്നീട് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ഗ്രാനൈറ്റ് നീക്കി ഡ്രൈവറെ രക്ഷപ്പെടുത്തിയത്. രാമകൃഷ്ണനെ ജില്ലാ ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
keyword-marble-lorry-accdnt

Post a Comment
0 Comments