മഞ്ചേശ്വരം: (www.evisionnew.in) രണ്ടാഴ്ചമുമ്പ് കാണാതായ കുഞ്ചത്തൂരിലെ പച്ചക്കറി വ്യാപാരിയുടെ മൃതദേഹം കര്‍ണാടക ഉഡുപ്പി കടല്‍തീരത്ത് കണ്ടെത്തി. കുഞ്ചത്തൂര്‍ ബസ് സ്റ്റാന്റിന് സമീപം തെരുവില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന കുഞ്ചത്തൂരിലെ സന്തോഷി(41)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉഡുപ്പി ബൈന്തൂര്‍ കടല്‍തീരത്ത് കണ്ടെത്തിയത്. ജൂണ്‍ നാലിന് രാവിലെയാണ് സന്തോഷിനെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. മഞ്ചേശ്വരം പൊലീസും ബന്ധുക്കളും അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതാകുമെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: രൂപ. മക്കള്‍: അക്ഷിത്, നിത്യന്‍, ഷറൂഖ്.
keywords: Missing-veg.seller-found

Post a Comment
0 Comments