Type Here to Get Search Results !

Bottom Ad

ഹാജി എ.എം മൊഗ്രാലിന്റെ മൃതദേഹം ഖബറടക്കി

മൊഗ്രാല്‍: (www.evisionnews.in) മൊഗ്രാലിലെ പൗരപ്രമുഖനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഹാജി എ.എം മൊഗ്രാല്‍ എന്ന അബ്ദുല്‍ മജീദ് മൊഗ്രാല്‍ (74) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.മയ്യത്ത് വെള്ളിയാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി അങ്കണത്തില്‍ ഖബറടക്കി.
കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി, ജനതാദള്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുമ്പള സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്, ചളിയങ്കോട് ജമാഅത്ത് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. . ഭാര്യ: ബീഫാത്തിമ. മക്കള്‍: സെഡ്.എ മൊഗ്രാല്‍ (അബുദാബി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), എ.എം ഷാജഹാന്‍ (ദേശീയവേദി യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട്), സജ്ജാദ് (മൂവരും ഗള്‍ഫ്). മരുമക്കള്‍: നസീമ, ഷബാന, സംജീദ. സഹോദരങ്ങള്‍: കെ.എം.എ ഹമീദ്, പരേതരായ അബ്ദുല്‍ഗഫൂര്‍, ബീഫാത്തിമ, അഹമദ്.

keywords: Haji-A.M-Mogral-Obitury

Post a Comment

0 Comments

Top Post Ad

Below Post Ad