Type Here to Get Search Results !

Bottom Ad

ഉമ്മന്‍ചാണ്ടി വിസമ്മതിച്ചു; രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍

ന്യൂഡല്‍ഹി : (www.evisionnews.in)   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് ദിവസങ്ങള്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് ചെന്നിത്തല തന്നെയാണ് താന്‍ ചെയര്‍മാന്‍ ആകുമെന്ന വിവരം അറിയിച്ചത്. 

പ്രതിപക്ഷ നേതാവാണ് സാധാരണ ചെയര്‍മാന്‍ പദവി വഹിക്കാറുള്ളത്. ചെയര്‍മാന്‍ പദവി ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

keywords: Chennithala-congress-chairman


Tags

Post a Comment

0 Comments

Top Post Ad

Below Post Ad