പെരുമ്പാവൂര്‍:(www.evisionnews.in) ജിഷ കൊലക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ പ്രതി അമീറുള്‍ ഇസ്ലാമിനെ രണ്ടാഴ്ചത്തേക്ക് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ജൂണ്‍ 30 വരെയാണ് റിമാന്റ് ചെയ്തത്. പ്രതിയെ കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് കൊണ്ടു പോയി. കനത്ത പോലീസ് സുരക്ഷയിലാണ് അമീറുളിനെ ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പെരുമ്പാവൂര്‍ കോടതിയിലെത്തിച്ചത്. പ്രതിയെ ഒരു നോക്ക് കാണാന്‍ പെരുമ്പാവൂരില്‍ ജനക്കൂട്ടം റോഡിന്റെ ഇരു വശത്തും, കോടതി വളപ്പിലും തിങ്ങി നിറഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസ് ബസ്സില്‍ സായുധ പോലീസിന്റെ വലയത്തിലാണ് കോടതിയിലെത്തിച്ചത്. ജഡ്ജിയുടെ ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്. അക്രമം ഭീഷണി ഉയര്‍ന്നതിനാല്‍ അമീറുലിനെ പോലീസ് ബസില്‍ കിടത്തിയാണ് തിരിച്ച് കൊണ്ടു പോയത്.
അതിനിടെ നിയമസഹായം വേണമെന്ന് അമീറുള്‍ ഇസ്ലാം കോടതിയോടഭ്യര്‍ത്ഥിച്ചു. ഇതു പരിഗണിച്ച കോടതി അഡ്വ; പി.രാജനെ പ്രതിയുടെ അഭിഭാഷകനായി നിയമിച്ചു. അതേസമയം പോലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ ഹരജി നല്‍കിയില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷം ഇതിന് അപേക്ഷ നല്‍കും.
Keywords: Jisha-murder-Ameerul-islam-Remanted.

Post a Comment
0 Comments