Type Here to Get Search Results !

Bottom Ad

മകളെ കൊന്നത് അമീറുല്‍ ഇസ്ലാം അല്ലെന്ന്‌ ജിഷയുടെ പിതാവ്


കൊച്ചി:(www.evisionnews.in) ജിഷയെ കൊന്നത് അമീറുല്‍ ഇസ്ലാം ആണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു.  തന്റെ മകളെ കൊല്ലിച്ചത്  കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് . തനിക്ക് വധഭീഷണിയുള്ളതിനാലാണ് താന്‍ ഇത് പുറത്തുപറയാതിരുന്നത് പാപ്പു വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.  ചാനലുക്കാര്‍ പലരും തന്നെ സമീപിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചോദിച്ചെങ്കിലും ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും അവര്‍ വാര്‍ത്തയായി നല്‍കിയില്ല. മറിച്ച ഞാന്‍ പറഞ്ഞതിന് എതിരായി വാര്‍ത്ത നല്‍കി.
 എനിക്ക് ആരെയും വിശ്വാസമില്ല. യുഡിഎഫും, എല്‍ ഡി എഫും ഒത്തുക്കളിച്ച് എന്റെ മകളെ കൊന്നവരെയും കൊല്ലിച്ചവരെയും രക്ഷപ്പെടുത്തുകയാണ്. പൊലീസ് ഇപ്പോള്‍ ഒരു പ്രതിയെ കണ്ടെത്തി കേസ് ഒതുക്കാന്‍ നോക്കുകയാണ്. ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തികളല്ല കൊലപാതകത്തില്‍ നടന്നത്. ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പൊലീസിന്റെ കൈയില്‍ നേരത്തെ ഉണ്ടായിരുന്ന ആളാണ്. 
കൊലപാതകം ചെയ്തശേഷം തെളിവുകള്‍ നശിപ്പിക്കാനും ഇത്രയും നാള്‍ പൊലീസിനെയും ഒരുനാടിനെയും വെട്ടിച്ച് കഴിയാന്‍ മാത്രം കഴിവുള്ള ആളല്ല ഇപ്പോള്‍ പൊലീസ് പിടിയിലുള്ളയാള്‍. മുന്നണികള്‍ രണ്ടും തന്നെയും കുടുംബത്തെയും പറ്റിച്ച സാഹചര്യത്തില്‍ തന്റെ മകളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം തവണ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കാട്ടിയ അതേ ഊര്‍ജം ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിലും കാട്ടണമെന്നും പാപ്പു ആവശ്യപ്പെട്ടു.

keywords: Jisha-farter-Press-meet


Tags

Post a Comment

0 Comments

Top Post Ad

Below Post Ad