കാസര്‍കോട്.(www.evisionnews.in)നഗരത്തിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ പ്രസിഡണ്ടുമായ എ.കെ കുഞ്ഞാമു (71) അന്തരിച്ചു.വ്യാഴാഴ്ച വൈകിട്ട് 4.30ഓടെ ചെങ്കള നായനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കൗണ്‍സ ില്‍ അംഗമാണ്.കാസര്‍കോട്ട് എസ്.ടി.യു കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.ഇപ്പോള്‍ ഉളിയത്തടുക്കക് സമീപം ഇസ്സത്ത് നഗറിലാണ് താമസം.
കാസര്‍കോട് നഗരസഭാംഗമായിരുന്ന പരേതയായ സല്‍മാബിയും ഹഫ്‌സയും ഭാര്യമാരാണ്.മക്കള്‍ ഹനീഫ് ,മുംതാസ്, വാഹിദ, സറീന, റസീന, ശബാന, സുഹറ. മരുമക്കള്‍. ഹമീദ്, അഹമ്മദ്, അബ്ദുല്ല കുഞ്ഞി , അബ്ദുല്ല, മുഹമ്മദ്,ഹാഷിദ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നെല്ലിക്കുന്ന് വലിയ ജുമാഅത്ത് പള്ളിയില്‍

Post a Comment
0 Comments