കാസര്‍കോട്: (www.evisionnews.in) കാസര്‍കോട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന കെ. വെളുത്തമ്പു അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം 11മണി മുതല്‍ 12മണി വരെ കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഉച്ചയോടെ തൃക്കരിപ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷം സ്വവസതിയിലെത്തിക്കും. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ സൗകര്യം കണക്കിലെടുത്താവും ശവസംസ്‌കാരം. വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വെളുത്തമ്പുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ.പി.സി.സി അംഗമായും കോണ്‍ഗ്രസ് വിശാല എക്‌സിക്യൂട്ടീവ് അംഗമായും സംസ്ഥാന സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഉദുമ സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായിരിക്കെ തല്‍സ്ഥാനം രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനിറങ്ങിയത്. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് കോ- ഓപറേറ്റീവ് ബാങ്കിന്റെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു.
Keywords: Kasaragod, K.Veluthambu, Congress Leader, DCC, Manglore, Private hospital,

Post a Comment
0 Comments