Type Here to Get Search Results !

Bottom Ad

അഞ്ജുവിന് യോഗ്യതയില്ല; മന്ത്രി ജയരാജന്‍ പറഞ്ഞതില്‍ അപാകതയില്ല: പി.സി.ജോര്‍ജ്

കോട്ടയം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. അഞ്ജുവിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞതില്‍ അപാകതയില്ല. അഞ്ജു കര്‍ണാടകയിലെ താമസക്കാരിയാണ്. കേരളത്തിലെ കായികരംഗത്തിന്റെ തലപ്പത്ത് ഇവര്‍ വരുന്നതില്‍ അപാകതയുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.


കര്‍ണാടകയില് സ്ഥിരതാമസമുള്ള അഞ്ജുവിന്റെ പ്രധാന പണി കേരളത്തില് നിന്നുള്ള കായികതാരങ്ങളെ ചാക്കിട്ട് പിടിച്ച് അവിടേക്ക് കൊണ്ടുപോകലാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില് തലപ്പത്ത് അഞ്ജുവിനെ പോലെയുള്ളവര് വരാന് പാടില്ലായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‌സില് അധ്യക്ഷയായി നിയമിച്ചപ്പോള് തന്നെ താന് എതിര്‍ത്തിരുന്നു. അഞ്ജുവിന് പകരം പി.ടി ഉഷയെപ്പോലെ ഒരാളെ സ്‌പോര്‍ട് കൗണ്‍സില് പ്രസിഡന്റായി നിയമിക്കാമായിരുന്നുവെന്ന് പറഞ്ഞ പിസി ജോര്‍ജ് ഇക്കാര്യത്തില് കായികമന്ത്രി ഇ.പി ജയരാജന് സ്വീകരിച്ച നിലപാട് ശരിയാണെന്നും കൂട്ടിച്ചേര്‍ത്തു.

Keywords: PC George-Anju Boby-Sports Council-Jayarajan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad