വൈ.ഹനീഫ കുംബടാജെ
കാസറഗോട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ ഇരിക്കുന്ന എ.കെ.കുഞ്ഞാമുച്ച മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. ഒലിക്കുന്ന വിയർപ്പ് തുള്ളികളുമായി എത്തുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന സർവ്വ ആനുകൂല്യങ്ങളും സർക്കാറിൽ നിന്നും വാങ്ങിക്കൊടുക്കുമ്പോൾ അറിയാതെ ആ പാവപ്പെട്ട നിർമ്മാണ തൊഴിലാളികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സ്നേഹാശ്രണങ്ങൾ നൽകുന്നത് നിറ കണ്ണോടെ നോക്കാൻ ഭാഗ്യം കിട്ടിയവനാണ് ഈ വിനീതൻ.കാസറഗോട് മുനിസിപ്പൽ കൗൺസിലറായിരുന്ന മുമ്പേ അന്തരിച്ച സൽമഞ്ഞയായിരുന്നു ഭാര്യ. കാസറഗോട് ജില്ലയിൽ എസ്.ടി.യു കെട്ടിപ്പടുക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച കുഞ്ഞാമുച്ച എല്ലാവർക്കും പ്രിയങ്കരനായിരുന്നു. കഷ്ടതകൾ തന്നെ വേട്ടയാടുമ്പോഴും പരോപകാരം ജീവിതത്തിന്റെ അലങ്കാരമാക്കുകയായിരുന്നു ആ മുനുഷ്യൻ.(www.evisionnews.in)
ജില്ലയിലെ മുക്ക് മൂലകളിൽ അദ്ദേഹം ഓടി നടന്ന് എസ്.ടി.യു വിലേക്ക് പ്രവർത്തകരെ ചേർക്കുക വഴി തൊഴിലാളികളെ ക്ഷേമ നിധിയിൽ അംഗങ്ങളാക്കി തുടർന്ന് ഒരുപാട് ആനുകൂല്യങ്ങളും വാങ്ങിച്ചു കൊടുക്കുമായിരുന്നു. അതിനുള്ള ഒരുപാട് ഫോറങ്ങൾ ഞാൻ തന്നെ എഴുതി കൊടുത്തതായി ഓർക്കുന്നു. ഭവന നിർമ്മാണം,വിവാഹ സഹായം തുടങ്ങി സർക്കാറിൽ നിന്നും ലഭിക്കുന്ന സർവ്വ ആനുകൂല്യങ്ങളും കൈപറ്റിയ തൊഴിലാളികൾക്ക് എ.കെ.കുഞ്ഞാമുച്ചയെ കുറിച്ച് പറയാൻ ആയിരം നാവായിരിക്കും.ആധുനിക രാഷ്ട്രീയക്കാർക്കും മോഡേൺ നേതാക്കൾക്കും കുഞ്ഞാമുച്ച എന്ന മികച്ച സംഘാടകനിൽ നിന്നും ഒരുപാട് മാതൃകയുണ്ട്. ഒരു പ്രവർത്തകനെ കാണാൻ പോകണമെങ്കിൽ ഏത് ഓണം കേറാ മൂലകളിലേക്കും അദ്ധേഹം ബസ്സിൽ യാത്ര ചെയ്ത് അവിടെ എത്തും. ഏകദേശം അയ്യായിരത്തിൽ അതികം അംഗങ്ങളെ ക്ഷേമ നിധിയിൽ അദ്ധേഹം ചേർത്തു. അവരുടെ മനസ്സിലേക്ക് സാന്ത്വനത്തിന്റെ കൈതാങ്ങുമായി കുഞ്ഞാമുച്ച എന്നും എത്തുമായിരുന്നു.മുസ്ലിം ലീഗിന്റെ പഴയ കാല ചരിത്രങ്ങൾ അദ്ധേഹത്തെ കാണാൻ വരുന്നവരോടൊക്കെ പറഞ്ഞ് കൊടുക്കുമായിരുന്നു.ഇപ്പോൾ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ യുടെ പി.എ ആയിട്ടുള്ള മൻസൂർ മല്ലത്ത് കുഞ്ഞാമുച്ചയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചെയ്യാനുള്ള വഴികൾ എന്നെ വിളിച്ച് പറയും. അന്ന് മണ്ഡലം ലീഗ് ഓഫീസ് സെക്രട്ടറിയായിരുന്ന എനിക്ക് കുഞ്ഞാമുച്ചാന്റെ ഒരു പി.എ ആയിട്ട് പ്രവർത്തിച്ച പോലെയുള്ള ഓർമ്മകൾ ഇന്നും ഉണ്ട്. (www.evisionnews.in)
അദ്ദേഹത്തിന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ അറിയാതെ കണ്ണ് തുടച്ചു പോയി.മതപരമായ കാര്യങ്ങളിലും ഒത്തിരി പാണ്ഡിത്യം ആ മനുഷ്യനിൽ കണ്ടിരുന്നു. പൈശാചികമായ രോഗങ്ങളെ തനിക്ക് കഴിയുന്ന വിധത്തിൽ ചികിൽസിക്കാനുള്ള കഴിവും അദ്ധേഹത്തിനുണ്ടായിരുന്നു. ഒരു നിർമ്മാണ കമ്പനിയിൽ തൊഴിലാളിയായിരിക്കുന്ന കാലത്താണ് അദ്ധേഹം നിർമ്മാണ തൊഴിലാളി യൂണിയൻ(എസ്.ടി.യു) വിന്റെ നേതൃത്ത്വത്തിലേക്ക് വരുന്നത്.മുസ്ലിം ലീഗിനേയും പൂർവ്വ നേതാക്കളെയും സ്നേഹിച്ച എ.കെ.കുഞ്ഞാമുച്ച പഴയ കാല നേതാക്കളുടെ ആത്മാത്ഥമായ സേവനങ്ങളുടെ കഥകൾ പറഞ്ഞ് തരുമായിരുന്നു. പാവപ്പെട്ടവർക്ക് ചെയ്തു കൊടുക്കേണ്ട സേവന പ്രവർത്തനങ്ങളെ കുറിച്ച് അദ്ധേഹത്തിന്റെ മകളുടെ മകൻ ഷിഹാബുദ്ധീനെ ഏൽപിച്ച് കൊണ്ടാണ് കുഞ്ഞാമുച്ച ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മൻസൂർ മല്ലത്ത് പറഞ്ഞപ്പോൾ മരണ സമയത്ത് പോലും തൊഴിലാളികളെ സ്നേഹിച്ച തൊഴിലാളി നായകൻ മരിക്കാൻ തിരഞ്ഞെടുത്തതും ഏറ്റവും നല്ല ദിവസമായിരുന്നു. ഇത്തരം നിഷ്കളങ്ക നേതാക്കളുടെ വിയോഗം സമൂഹത്തിന് തീരാ നഷ്ടങ്ങളാണ്.(www.evisionnews.in)

Post a Comment
0 Comments