കാസര്‍കോട്: (www.evisionnews.in) കോളിളക്കം തുടരുന്ന മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖകളിലെ മുക്കുപണ്ടത്തട്ടിപ്പ് കേസിന്റെ അന്വേഷണം ഊര്‍ജിതമാകുമന്നതിനിടയില്‍ തട്ടിപ്പിന്റെ ഉസ്താദായ ഹാരിസ് സഖാഫിയുടെ വീട്ടില്‍ പോലീസ് സംഘം നടത്തിയ റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചു. മുള്ളേരിയയ്ക്ക് സമീപം കുണ്ടാറിലെ ഹാരിസ് സഖാഫിയുടെ വീട്ടിലാണ് വെള്ളിയഴ്ച ഉച്ചയോടെ റെയ്ഡ് നടന്നത്. വീട്ടില്‍ നിന്ന് നിരവധി മുക്കു പണ്ടങ്ങളും പണയ ഇടപാട് രേഖകളും പിടിച്ചെടുത്തു. ഹാരിസ് സഖാഫിയുടെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. വിദ്യാനഗര്‍ സി.ഐ കെ.വി പ്രമോദന്‍ നേതൃത്വം നല്‍കി.
സഖാഫിയുടേയും കൂട്ടാളികളുടെയും അറസ്റ്റ് ഉടന്‍ ഉണ്ടാകും. സഖാഫിയാണ് മുക്കുപണ്ടം പണയം വെച്ച് വന്‍ തുക ബാങ്കില്‍ നിന്ന് അടിച്ചു മാറ്റിയത്. ഒളിവില്‍ പോയ വിദ്യാനഗര്‍ സായാഹ്ന ശാഖ മാനേജര്‍ സന്തോഷിനെ വലയിലാക്കാന്‍ പോലീസ് സംഘം ആലപ്പുഴയിലെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം അന്യ സംസ്ഥാനങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിച്ചു. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. മാനേജര്‍ സന്തോഷിനായി ചെങ്ങന്നൂര്‍, പാലക്കാട് എന്നിവിടങ്ങളിലും അന്വേഷണം തുടരുന്നു.
ഒളിവില്‍ കഴിയുന്ന സന്തോഷിന്റെ ഭാര്യ രേഖയുടെ പേരില്‍ തുടങ്ങിയ വ്യാജ അക്കൗണ്ടിലേയ്ക്ക് തട്ടിപ്പ് നടത്തിയ അരക്കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രേഖയുടെ പേരില്‍ കേസെടുക്കാനുള്ള ആലോചനകളും തുടരുകയാണ്.
അതിനിടെ മാസങ്ങള്‍ക്കു മുമ്പ് ബാങ്കിന്റെ ഒരു ശാഖയില്‍ കള്ളനോട്ട് പിടികൂടിയ സംഭവം ഒതുക്കിയതും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.
keywords: Muttothody-Bank-immittation-gold-haris-saquafi-house-raid
Post a Comment
0 Comments