Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി മേല്‍പ്പാലം: അപ്രോച്ച് റോഡിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സര്‍വ്വേ പൂര്‍ത്തിയായി



കാഞ്ഞങ്ങാട്:(www.evisionnews.in)  കോട്ടച്ചേരി-ഗാര്‍ഡര്‍ വളപ്പ് റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പ് നടത്തിയ  സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി. 
മാങ്കൂല്‍ അസൈനാര്‍ മുതല്‍ പരേതനായ ആസ്‌കാ അബ്ദുള്‍ റഹിമാന്‍ ഹാജിയുടേതുവരെ 18 സ്ഥലങ്ങളാണ് സര്‍വ്വേ നടത്തിയത്. ഇനി കെട്ടിടങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പും വൃക്ഷങ്ങളുടെ മൂല്യം വനം വകുപ്പും കൃഷിയിടങ്ങളുടെ മൂല്യം കൃഷിവകുപ്പും കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യണം.
ഈ റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ജില്ലാതല പര്‍ച്ചേസിംഗ് കമ്മറ്റി അപ്രോച്ച് റോഡിന് ഏറ്റെടുക്കുന്ന ഭൂമിക്കും അതിലുള്ള കെട്ടിടങ്ങള്‍ക്കും കൃഷിക്കും മരങ്ങള്‍ക്കും വില നിശ്ചയിക്കും.

keywords: Kanhangad-Railway-ovrcros-proach-road-survey



Post a Comment

0 Comments

Top Post Ad

Below Post Ad