Type Here to Get Search Results !

Bottom Ad

തോമസ് ചാണ്ടി മന്ത്രയാകില്ല. ശശീന്ദ്രന്‍ അഞ്ച് വര്‍ഷം തുടരും ശരദ് പവാര്‍



മുംബൈ: (www.evisionnews.in) പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് മന്ത്രസഭയില്‍ എന്‍.സി.പി പ്രതിനിധിയായി എ.കെ. ശശീന്ദ്രന്‍ അഞ്ച് വര്‍ഷം തുടരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ശരത് പവാര്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനം വീതംവെയ്ക്കില്ല തോമസ് ചാണ്ടി മന്ത്രിയാകില്ല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മാത്രമാണ് തോമസ് ചാണ്ടി. ശശീന്ദ്രനെയാണ് മന്ത്രിയായി പാര്‍ട്ടി തീരുമാനിച്ചത്. പവാര്‍ പറഞ്ഞു
 രണ്ടര വര്‍ഷത്തിന് ശേഷം താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി വ്യാഴാഴ്ച കുവൈത്തില്‍ വെച്ച് പറഞ്ഞിരുന്നു. മന്ത്രിസഭ രൂപീകരിക്കുന്നതിനു മുമ്പും അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ശരദ് പവാര്‍ നയം വ്യക്തമാക്കിയതോടെ ചാണ്ടിയുടെ മന്ത്രി പദ സ്വപ്‌നം പൊലിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍.സി.പി യില്‍ വിവാദം ഉയരേണ്ട സാഹചര്യം എന്താണെന്നറിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ശശീന്ദ്രന്‍ ഇപ്പോള്‍ ഗതാഗത മന്ത്രിയാണ്.


Keywords: Sharath-pawar-thomas-chandi-ncp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad