കാസര്‍കോട് : (www.evisionnews.in)ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം ആത്മഹത്യയാക്കാനുള്ള അധികാര വര്‍ഗ്ഗത്തിന്റെ ശ്രമം ഉപേക്ഷിച്ച് മരണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ പുറത്ത് കൊണ്ടു വരണമെന്ന് മഞ്ഞംപാറ ജമാ അത്ത് ഐക്യവേദി ആവശ്യപ്പെട്ടു.
ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തിന് ഐക്യവേദി പ്രവര്‍ത്തകര്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ഹമീദ് കെ.പി., മഹമൂദ് കെ.എം., ആബിദ് കെ.എം., ജാഫര്‍ എം.പി., ബഷീര്‍ കെ.പി., കബീര്‍ ബി., ഷംഷുദീന്‍ സി.പി. എന്നിവര്‍ സംസാരിച്ചു.

Post a Comment
0 Comments