കാസര്‍കോട്: (www.evisionnews.in) നുള്ളിപ്പാടി അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്ത് വര്‍ഷങ്ങളായി നിയമത്തെ വെല്ലുവിളിച്ച് നടത്തി വന്ന സമാന്തര ബാറില്‍ റെയ്ഡ് നടത്തി. ആറ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെടുത്തു. ബദിബാഗിലു റോഡിലെ പെട്ടിക്കട കേന്ദ്രീകരിച്ചായിരുന്നു വിദേശമദ്യവില്‍പ്പന. റെയ്ഡില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചെന്നിക്കരയിലെ ബാബുപൂജാരി (46) യാണ് പിടിയിലായത്.
നാട്ടുകാര്‍ പോലീസിനും എക്‌സൈസിനും നിരവധി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. തനിക്ക് സ്വാധീനമുണ്ടെന്നും പരാതി നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും പ്രതി നാട്ടുകാരോട് വെല്ലുവിളി ഉയര്‍ത്തിയായിരുന്നു കച്ചവടം. തിരഞ്ഞെടുപ്പ് വേളയിലും മറ്റും എല്ലാ ബാറുകള്‍ അടച്ചുപൂട്ടിയാലും നുള്ളിപ്പാടിയിലെ 'ബാര്‍' തുറന്നുപ്രവര്‍ത്തിക്കാറുണ്ട്. നഗരസഭ പരിധിയില്‍ പെട്ട അനധികൃത പെട്ടിക്കട അധികൃതരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
keywords: Licker-nullipadi-arrested
Post a Comment
0 Comments