കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ എസ്.ടി.യു കെട്ടിപ്പടുക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയും ജില്ലാ വൈസ് പ്രസിഡണ്ടും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടുമായ എ.കെ.കുഞ്ഞാമുവിന്റെ നിര്യാണം തൊഴിലാളി പ്രസ്ഥാനത്തിനും മുസ്ലിം ലീഗിനും തീരാനഷ്ടമാണ് സൃഷ്ടിച്ചെതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ അനുശോചിച്ചു.
സാധാരണക്കാരായ തൊഴിലാളികള്‍ക്ക് തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് അവരുടെ അവകാശങ്ങള്‍ സംബന്ധിച്ച് അവബോധമുണ്ടാക്കുക മാത്രമല്ല. തൊഴിലാളികളുടെ നന്മക്കായി ജീവിതാവസാനം വരെ നിലകൊണ്ട നേതാവാണ്. സംഘടന നേതൃത്വ കാലയളവിലും അല്ലാത്തപ്പോഴും ദിനേന അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിച്ചേരുന്ന തൊഴിലാളികള്‍ അദ്ദേഹത്തോട് അവര്‍ക്കുള്ള ആത്മബന്ധം വെളിവാകുന്നതാണെന്നും ഖമുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments