ബദിയഡുക്ക: (www.evisionnews.in) മാനഭംഗശ്രമത്തില്‍ സഹികെട്ട് യുവതികള്‍ യുവാവിനെ ചെരിപ്പൂരിയടിച്ചു.വ്യാഴാഴ്ച വൈകുന്നേരം മാന്യ, ദേവരക്കട്ടയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു നടന്നുപോകുന്നതിനിടയില്‍ യുവതികളെ മാനഹാനിവരുത്തുന്നത് പതിവാക്കിയ വിരുതനെ യുവതികള്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കല്ലക്കട്ടയിലെ ഹര്‍ഷാദാ(19) ണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ മാനഭംഗശ്രമത്തിനു കേസെടുത്തതായി ബദിയഡുക്ക പൊലീസ് അറിയിച്ചു.
യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കടന്നു പിടിച്ചപ്പോള്‍ കയ്യോടെ പിടികൂടി ചെരുപ്പൂരി അടിക്കുകയും ബഹളം വച്ച് ആള്‍ക്കാരെ കൂട്ടുകയുമായിരുന്നു.തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.ഇതിനു മുമ്പും ഹര്‍ഷാദ് യുവതികളെ ശല്ല്യം ചെയ്ത പരാതിയുണ്ടായിരുന്നു.
keywords: Rape-attempt-badiduka-youth-arrested
Post a Comment
0 Comments