Type Here to Get Search Results !

Bottom Ad

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു: ഹിമ ഖുറേഷി ഷക്കീലയാകും



ബംഗളൂരു (www.evisionnews.in): തൊണ്ണൂറുകളുടെ അവസാനം കേരളത്തിലെ സിനിമാ തീയേറ്റര്‍ വ്യവസായത്തെ പിടിച്ചുനിര്‍ത്തിയ ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ബോളിവുഡിലാണ് ഷക്കീലയുടെ ജീവിതം സിനിമയാകുന്നത്. കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം അഭ്രത്തില്‍ പകര്‍ത്തുന്നത്. ചിത്രത്തില്‍ ഹിമ ഖുറേഷി ഷക്കീലയായി അഭിനയിച്ചേക്കുമെന്നാണ് ആദ്യസൂചനകള്‍.

ഷക്കീലയുടെ ആത്മകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ആത്മകഥയുടെ പകര്‍പ്പവകാശം ഇന്ദ്രജിത് സ്വന്തമാക്കി കഴിഞ്ഞു. ഷക്കീലയുടെ ബി ഗ്രേഡ് സിനിമകളാണ് ഒരുകാലത്ത് ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന സി ക്ലാസ് തീയറ്ററുകളെ പിടിച്ചു നിര്‍ത്തിയിരുന്നത്. ലവ് യു ആലിയയാണ് സംവിധായകന്‍ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം.


Keywords: Kasaragod-news-banglore
Tags

Post a Comment

0 Comments

Top Post Ad

Below Post Ad