Type Here to Get Search Results !

Bottom Ad

മുക്കുപണ്ട തട്ടിപ്പ് കേസിന്റെ 'ഉസ്താദ്' ഹാരിസ് സഖാഫി റിമാന്റില്‍: ഭാര്യയും പിടിയിലാകും


കാസര്‍കോട് (www.evisionnews.in): മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് നാല് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ സൂത്രധാരന്മാരിലൊരാളായ മുള്ളേരിയ കുണ്ടാര്‍ സ്വദേശി ഹാരിസ് സഖാഫി (37) റിമാന്റില്‍. കാഞ്ഞങ്ങാട് ജുഡീഷ്യല്‍ മജസ്‌ട്രേറ്റ് (ഒന്ന്) കോടതി 24 വരെയാണ് റിമാന്റ് ചെയ്തത്. ഇയാളുടെ സ്വന്തം പേരില്‍ 23 ലക്ഷത്തോളം രൂപയും ഇതിനു പുറമേ 12 ഓളം ബന്ധുക്കളുടെ പേരിലായി എടുത്ത തുകയും കൂടി ഒരു കോടി രൂപയോളം വരുമെന്ന് സി.ഐ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. 

കാന്തപുരം വിഭാഗത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ് അറസ്റ്റിലായ ഹാരിസ് സഖാഫി. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും മുക്ക് പണ്ടമെന്നു കരുതുന്ന ആഭരണങ്ങളും കണ്ടെടുത്തിത്തിരുന്നു പണയ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ പണം കൈക്കലാക്കിയതും ഇയാളാണെന്ന സൂചനയും അന്വേഷണ സംഘം നല്‍കി. തട്ടിപ്പിന്റെ സൂത്രധാരന്മാരില്‍ ഇയാള്‍ക്ക് പ്രാധാന പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.

തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം ഏതെങ്കിലും സംഘടനക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ച് വരുന്നുണ്ട്. ബാങ്കില്‍ നിന്നും പണയ വിവരങ്ങള്‍ ശേഖരിച്ച് വളരെ സൂക്ഷ്മമായ പരിശോധനകള്‍ അന്വേഷണ സംഘം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കിലെ മറ്റു പണയ ഉരുപ്പടികളും പോലീസ് പരിശോധിച്ച് വരുന്നു.

കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും മുക്കുപണ്ട സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ആഭരങ്ങള്‍ ബാങ്കില്‍ പണയം വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കിലെ അപ്രൈസര്‍മാരും വിദ്യാനഗര്‍ ശാഖാ മാനേജര്‍ സന്തോഷ് കുമാറുമാണ് ഉസ്താദ് ഹാരിസിന് തട്ടിപ്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തതെന്ന് പോലീസ് പറഞ്ഞു. കുറച്ചുകാലം മദ്രസാധ്യാപകനായിരുന്ന ഹാരിസ് സഖാഫി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറാണെന്നാണ് സ്വയം അവകാശപ്പെടുന്നത്.

അതേസമയം കേസന്വേഷണം ഇതര സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖയിലാണ് ഇത്രയും തുകക്കുള്ള പണയ തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജരും അപ്രൈസര്‍മാരും കൂടി ഉള്‍പ്പെട്ട കേസാണിത് തട്ടിപ്പിന് ഉപയോഗിച്ച മുക്കുപണ്ടങ്ങള്‍ കാഞ്ഞങ്ങാട്ടെയും കാസര്‍ക്കോടെയും കടകളില്‍ നിന്നും വാങ്ങിച്ചതാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് 139 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ നീലേശ്വരം സ്വദേശി ടി.വി സത്യപാലന്‍, ചെങ്കള സിറ്റിസന്‍ നഗര്‍ സ്വദേശി കപ്പണ അബ്ദുല്‍ മജീദ്, ഭീമനടിയിലെ ജയരാജന്‍ എന്നിവര്‍ റിമാന്റിലാണ്. 


Keywords: Kasaragod-news-muttathody-bank-

Post a Comment

0 Comments

Top Post Ad

Below Post Ad