കാഞ്ഞങ്ങാട് (www.evisionnews.in): നഗരത്തിലെ ഓവുചാല്‍ ശുചീകരണം നടത്തിയശേഷം കോണ്‍ക്രീറ്റ് സ്ലാബുകള്‍ പുനസ്ഥാപിക്കാത്തത് കച്ചവടക്കാരെ ദുരിതത്തിലാക്കി. ടി.ബി. റോഡ് ജങ്ഷന്‍ മുതല്‍ കോട്ടച്ചേരി ബസ് സറ്റാന്റുവരെ റോഡിന് പടിഞ്ഞാറുഭാഗത്ത് നടന്ന ഓവുചാല്‍ ശുചീകരണമാണ് നഗരത്തിലെ വ്യാപാരികളെ ദുരിതത്തിലാക്കിയത്.
ഒരാഴ്ച മുമ്പാണ് കെ.എസ്.ടി.പി അധികൃതര്‍ ഓവുചാലിലെ മാലിന്യം നീക്കുന്നതിന്റെ ഭാഗമായി ഓവുചാല്‍ മൂടിയിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുഴുവനായും എടുത്തുനീക്കിയത്. മാലിന്യം നീക്കിയശേഷം സ്ലാബുകള്‍ പുനഃസ്ഥാപിക്കുമെന്നായിരുന്നു വ്യാപാരികളുട പ്രതീക്ഷ. എന്നാല്‍, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയപ്പോള്‍ പഴക്കംചെന്ന ഒട്ടുമിക്ക സ്ലാബുകളും പൊട്ടിത്തകര്‍ന്നിരുന്നു. തകരാത്ത സ്ലാബുകള്‍ മാത്രമാണ് അധികൃതര്‍ തിരികെ സ്ഥാപിച്ചത്. ഇതോടെ പല കടകളില്‍നിന്നും നേരെ ഇറങ്ങേണ്ടത് മൂടിയില്ലാത്ത ഓവുചാലിലേക്കാണ്.
കടകളിലേക്ക് വഴിയില്ലാതായതോടെ ഉപഭോക്താക്കള്‍ കടയുടെമുമ്പില്‍ വന്നുനിന്ന് കടയില്‍ കയറാതെ തിരിച്ചുപോകുന്നതായി കച്ചവടക്കാര്‍ പരാതിപ്പെടുന്നു. കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ് യൂത്ത് വിങ് വെള്ളിയാഴ്ച നഗരസഭാധ്യക്ഷന്‍ വി.വി. രമേശന് നിവേദനംനല്‍കി.

Post a Comment
0 Comments