ദുബായ്: (www.evisionnews.in)എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടി ഉന്നത വിജയം നേടിയ പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികളായ ഷഹീര്‍ അദ്‌നാന്‍,ആയിഷ അസ്ലം എന്നിവരെയും 99% വിജയം കരസ്ഥമാക്കിയ ഫാത്തിമത്ത് ഹനാന മഹഫൂസയെയും പഴയ ചൂരി മുഹ്യുദ്ദീന്‍ ജമാഅത്ത് യു.എ.ഇ. കമ്മിറ്റി കറാമയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിനന്ദിച്ചു.പ്രസ്തുത യോഗത്തില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കെ.ബി അധ്യക്ഷത വഹിച്ചു.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ദീനിപരമായ അറിവുകള്‍ ആര്‍ജ്ജിക്കാന്‍ സന്നദ്ധരായ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജനറല്‍ സെക്രട്ടറി ഹസ്‌ക്ര്‍ ചൂരി സ്വാഗതം പറഞ്ഞു.മതവിദ്യാഭ്യാസം ഭൗതിക വിദ്യാഭ്യാസത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നു എന്നതാനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥികളുടെ ഉന്നത വിജയം എന്ന് അദ്ധേഹം പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ ഉന്നത വിജയത്തിന് പ്രജോദനമായ മാതാപിതാക്കളെ കമ്മിറ്റി അഭിനന്ദിച്ചു.ആ വ്യക്തിത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രജോദനമാവട്ടെ എന്ന് പ്രത്യാഷ പ്രകടിപ്പിച്ചു.വിജയികളായ വിദ്യാര്‍ത്ഥികളെ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ പാറക്കട്ട്,ഷബീബ്,മുനാസിര്‍,നിസാര്‍,മുഹമ്മദ് കുഞ്ഞി പാറക്കട്ട്, ലത്തീഫ് ചൂരി,ഷാഫി ചൂരി,കലാഫ് ചൂരി,സാബിത്ത് ചൂരി,സാക്കിര്‍ ചൂരി,മാജിദ് എസ്.എം എന്നിവര്‍ സംബന്ധിച്ചു.ഫസല്‍ റഹ്മാന്‍ നന്ദി രേഖപെടുത്തി.

Post a Comment
0 Comments