ഗോകര്‍ണം: (www.evisionnews.in) സെല്‍ഫി എടുക്കുന്നതിനിടെ 300 അടി ഉയരമുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് വീണ് മരിച്ചു. കര്‍ണാടകയിലെ ഗോകര്‍ണം ബീച്ചിലാണ് സംഭവം. രാജസ്ഥാനിലെ ജോധ്പൂര്‍ നിയമസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി പ്രണിത മേത്ത(21)യാണ് മരിച്ചത്. സുഹൃത്തുക്കളുമായി അവധിക്കാലം ചെലവഴിക്കാനിറങ്ങിയ പ്രണിത മുംബൈയും ഗോവയും സന്ദര്‍ശിച്ച ശേഷമാണ് ഗോകര്‍ണത്തെത്തിയത്.
ബീച്ചിന് സമീപത്തായുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. സാഹസികമായി സെല്‍ഫി എടുക്കുന്നതിനിടെയുള്ള അപകടങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 മരണങ്ങളാണ് രാജ്യത്ത് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
keyword- selfi-death-gokarnam

Post a Comment
0 Comments