Type Here to Get Search Results !

Bottom Ad

വകുപ്പുകള്‍ ഏകീകരിക്കാനുള നീക്കം ഉപേക്ഷിക്കണം: എസ്.ഇ.യു.




കാസര്‍ഗോഡ് : (www.evisionnews.in) പഞ്ചായത്തിലെ ജീവനക്കാരുടെ പ്രമോഷന് ദോഷകരമാകുന്ന തരത്തില്‍ പഞ്ചായത്ത് - മുനിസിപ്പല്‍ - ഗ്രാമവികസന വകുപ്പുകള്‍ ഏകീകരിക്കാനുള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഒ.എം. ഷഫീക്ക് അദ്ധ്യക്ഷം വഹിച്ചു. മൊയ്തീന്‍ പെര്‍ള, അബ്ദുറഹിമാന്‍ മൊഗ്രാല്‍ , എ.എ.മുഹമ്മദ് കുഞ്ഞി,അബ്ദുറഹിമാന്‍ നെല്ലിക്കട്ട, ഷബീന്‍ ഫാരിസ്, ഹമീദ് ഹിദായത്ത് നഗര്‍,സാദിഖ് തൃക്കരിപ്പൂര്‍,മുസ്തഫ എണ്‍മകജെ പ്രസംഗിച്ചു. ജില്ലാ ജന:സെക്രട്ടറി ടി.കെ.അന്‍വര്‍ സ്വാഗതവും, ട്രഷറര്‍ മുഹമ്മദലി കെ.എന്‍.പി. നന്ദിയും പറഞ്ഞു.

Keywords: seu-kasaragod-

Post a Comment

0 Comments

Top Post Ad

Below Post Ad