Type Here to Get Search Results !

Bottom Ad

വനം വകുപ്പ് നാലര ലക്ഷം വൃക്ഷതൈകള്‍ വിതരണം ചെയ്യും



കാസര്‍കോട്:  (www.evisionnews.in) ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ജില്ലയില്‍ 4.5 ലക്ഷം വൃക്ഷതൈകള്‍ വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, കോളേജുകള്‍ വിദ്യാലയങ്ങള്‍ എന്നിവ വഴിയാണ് വനം വകുപ്പ് വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നത്. കോട്ടൂര്‍, ചൗക്കി, ബംബ്രാണ, പളളിക്കര, മാവുങ്കാല്‍, ചേറ്റുകുണ്ട്, കമ്പല്ലൂര്‍, എടയിലക്കാട് എന്നിവിടങ്ങളിലെ വനം വകുപ്പിന്റെ നേഴ്‌സറികളിലാണ് വൃക്ഷതൈകള്‍ വളര്‍ത്തിയെടുത്തത്. 

മഹാഗണി, വേപ്പ്, സീതപ്പഴം, ലക്ഷ്മിതരു, മാതളം, ഉങ്ങ്, മുള, മന്ദാരം, കുമ്പിള്‍, കൂവളം, നെല്ലി, തേക്ക്, നീര്‍മരുത് തുടങ്ങിയവയുടെ തൈകളാണ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നട്ട് പിടിപ്പിക്കുന്നത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ പി ഇംതിയാസിന്റെ നേതൃത്വത്തിലാണ് ഇതിനുളള നടപടികള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി എഫ് ഒ (ഫോണ്‍ 9447979152). ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാര്‍ 8547603838 (ഹോസ്ദുര്‍ഗ്), 8547603836 (കാസര്‍കോട്).

keywords: environment-day-trees-supply




Post a Comment

0 Comments

Top Post Ad

Below Post Ad