Type Here to Get Search Results !

Bottom Ad

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍



ഫീനിക്‌സ്: (www.evisionnews.in) ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനാണ് 74കാരനായ അലി. 1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിരുന്നു.
 അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

keyword-boxing-famous-,muhammedali-hospitalised

Post a Comment

0 Comments

Top Post Ad

Below Post Ad