Type Here to Get Search Results !

Bottom Ad

അവിവാഹിതയായ യുവതി റിക്ഷയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു



കാഞ്ഞങ്ങാട്: (www.evisionnews.in) ലൈംഗീകപീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു.ആശുപത്രിയിലെത്തുമ്പോഴേക്കും നവജാതശിശുമരണപ്പെട്ടു.തായന്നൂര്‍ എണ്ണപ്പാറയിലെ യുവതിയാണ് കഴിഞ്ഞ ദിവസം രാത്രി പ്രസവവേദനയെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍  പാറപ്പള്ളിക്കടുത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷയില്‍ തന്നെ പ്രസവിച്ചത്. ഇവരെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. യുവതി ആശുപത്രിയില്‍ പ്രസവചികിത്സയിലാണ്. കുട്ടിയുടെ മരണം സംബന്ധിച്ച് അമ്പലത്തറ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

keywords- un-married-lady-deliverd-in-auto

Post a Comment

0 Comments

Top Post Ad

Below Post Ad