കാസര്‍കോട്:(www.evisionnews.in) എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സെക്ടര്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ലീഡേര്‍സ് ക്യാമ്പ് വ്യാഴാഴ്ച കുമ്പള പേരാലില്‍ നടക്കും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റഷീദ് മാസ്റ്റര്‍ നരിക്കോട് വിഷയാവതരണം നടത്തും.
യൂണിറ്റ് തലങ്ങളില്‍ റമളാനില്‍ സംഘടന നടത്തുന്ന വിവിധ പ്രവര്‍ത്തന പദ്ധതികള്‍ ക്യാമ്പില്‍ ചര്‍ച്ചയാവും. ഡിവിഷനിലെ ഒമ്പത് സെക്ടറുകളില്‍ നിന്നായി 63 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും. ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, ശംസീര്‍ സൈനി, മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, സുബൈര്‍ ബാഡൂര്‍, തസ്ലീം കുന്നില്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഫാറൂഖ് സഖാഫി സംബന്ധിക്കും
keywords : ssf-leaders-camp.

Post a Comment
0 Comments