കാഞ്ഞങ്ങാട്: (www.evisionnews.in) വിമുക്തഭടനും സായാഹ്നപത്ര വില്‍പ്പനക്കാരനുമായിരുന്ന കുശവന്‍കുന്ന് ഉദയ ഭവനിലെ കെ.വി.കൃഷ്ണന്‍(75) നിര്യാതനായി. കാഞ്ഞങ്ങാട്ടെ സായാഹ്നപത്രങ്ങള്‍ക്ക് ജില്ലയിലുടനീളം വായനക്കാരെ സൃഷ്ടിച്ചെടുക്കുന്നതില്‍ കൃഷ്ണന്റെ പങ്ക് നിസ്തുലമാണ്.
പത്രവിതരണത്തിന് പുറമേ കൃഷ്ണന്‍ സായാഹ്നപത്രങ്ങളുടെ പ്രസിലെ സഹായിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആഘോഷങ്ങള്‍ക്ക് ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കുന്ന സെക്യൂരിറ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:നാരായണി. മക്കള്‍ സുരേഷ്(ദുബൈ), ശ്രീദേവി.മരുമക്കള്‍ രാജന്‍, മാലിനി(കെ.എസ്.സി.ബാങ്ക്, കോട്ടച്ചേരി). സഹോദരങ്ങള്‍ ലക്ഷമി, ശാരദ, നാരായണന്‍(ദുബൈ) ഉദയകുമാര്‍(ഹാരാനിസാന്‍), പരേതയായ ശ്രീമതി. ശവസംസ്‌ക്കാരം നാളെ രാവിലെ 8 മണിക്ക് തുളിച്ചേരി സമുദായ ശ്മശാനത്തില്‍.
keyword-obituray-k.v-krishnan-kanhangd

Post a Comment
0 Comments