Type Here to Get Search Results !

Bottom Ad

കൊളത്തൂരില്‍ കൊടുംവിഷമുള്ള പാമ്പിനെ കണ്ടെത്തി.


ബേഡകം: (www.evisionnes.in) കൊടും വിഷമുള്ള പാമ്പിനെ കൊളത്തൂരില്‍ കണ്ടെത്തി.അന്തമാന്‍ ദ്വീപ് സമൂഹങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാമ്പാണിത്. കളവയലിലെ ഗംഗാധരന്റെ വീട്ടുപറമ്പിലാണ് രണ്ട് മീറ്ററോളം നീളവും പച്ച നിറവും നീളം കൂടിയ നാക്കുമുള്ള പാമ്പിനെ കണ്ടെത്തിയത്. പറമ്പില്‍ നിന്നും അസാധാരണമായ ചീറ്റല്‍ കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഒറ്റ നോട്ടത്തില്‍ തന്നെ ഭീതി ജനിപ്പിക്കുന്ന ഇത്തരമൊരു പാമ്പിനെ ഇതിന് മുമ്പ് കണ്ടതായി നാട്ടുകാര്‍ക്കും അറിയില്ല. ഉടന്‍ വനംവകുപ്പിനെയും പാമ്പ് പിടിത്തക്കാരന്‍ മാങ്ങാട്, അരമങ്ങാനത്തെ മുഹമ്മദിനെയും വിവരമറിയിച്ചു.മുഹമ്മദ് എത്തിയതോടെയാണ് കളവയലില്‍ ഇറങ്ങിയ പാമ്പ് വിദേശിയാണെന്ന് തിരിച്ചറിഞ്ഞത്.  പാമ്പിനെ മുഹമ്മദ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

keywords: kolathur-Snake-news

Post a Comment

0 Comments

Top Post Ad

Below Post Ad