Type Here to Get Search Results !

Bottom Ad

മര്‍ദ്ദനക്കേസില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം

കണ്ണൂര്‍ (www.evisionnews.in): കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ ദലിത് യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രതിഷേധം ശക്തം. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദലിത് കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്റെ മക്കളായ കുനിയില്‍ വീട്ടില്‍ അഖില(30), സഹോജരി അഞ്ജന(25) എന്നിവരെയാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഇവരെ പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. അഖില ഒന്നര വയസുള്ള കൈക്കുഞ്ഞിനൊപ്പമാണ് ജയിലിലേക്ക് പോയത്. നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്ന രണ്ട് പെണ്‍കുട്ടികളും സിപിഎം ഓഫീസിനകത്തു കയറി പാര്‍ട്ട് പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഈ സംഭവത്തിന് ശേഷം രാജന്റെ വീടും കാറും ആക്രമിക്കുകയും രാജനേയും പെണ്‍മക്കളേയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശേരി പോലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു.


Keywords: Kannur-news-police-case-arrest-dalit

Tags

Post a Comment

0 Comments

Top Post Ad

Below Post Ad