വിദ്യാനഗര്‍ (www.enisionnews.in): സിപിഎം ജില്ലാ ആസ്ഥാനമായ എകെജി മന്ദിരത്തോട് ചേര്‍ന്നുള്ള റോഡ് കനത്ത മഴയില്‍ ചളിക്കുളമായതോടെ പരിസരവാസികള്‍ ദുരിതത്തിലായി. പഞ്ചായത്ത് രേഖകളില്‍ കടയങ്കല്ലടുക്ക എന്ന പേരിലുള്ള വിദ്യാനഗര്‍ ബിസി റോഡ് -എരുതുംകടവ് റോഡിലാണ് ചെന്നുചേരുന്നത്. ഈ റോഡിന് സമീപമാണ് ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് ചീഫിന്റെയും ഔദ്യോഗിക വസതികള്‍. കലക്ടറേറ്റ് ഉപരോധ സമരങ്ങള്‍ നടക്കുമ്പോള്‍ ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും ഔദ്യോഗിക ആവശ്യത്തിന് പുറത്തുകടക്കേണ്ട സുപ്രധാന റോഡും കൂടിയാണിത്.
റവന്യൂ രേഖകളില്‍ സ്ഥലത്ത് മഴവെള്ളം ഒഴുകിപ്പോകാന്‍ പ്രകൃതിദത്ത ഓടയുണ്ടായിരുന്നു. ഇത് സ്ഥലവാസികളില്‍ ചിലരും സ്വകാര്യ സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് അടച്ചുമൂടി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ശോച്യത പരിഹരിക്കണമെന്നും ഓട പുനര്‍നിര്‍മിച്ച് ടാറിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് പരിസരവാസികള്‍ ജില്ലാ കലക്ടറെ സമീപിക്കാനിരിക്കുകയാണ്.

Post a Comment
0 Comments