Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് റംസാൻ പ്രഭാഷണത്തിന് ഹൊസങ്കടി ഒരുങ്ങി


മഞ്ചേശ്വരം : (www.evisionnews.in)സഹനം,സമരം,സമർപ്പണം എന്ന പ്രമേഹത്തിൽ എസ്.കെ.എസ്.എസ്.എഫ് റംസാൻ ക്യാമ്പയിനിന്റെ ഭാഗമായി മഞ്ചേശ്വരം മേഖലാ കമ്മിറ്റി പ്രഭാഷണം സംഘടിപ്പിക്കുന്നു. 11 മുതല്‍ 16 വരെ ഹൊസങ്കടിയിലാണ് പരിപാടി. 
അബ്ദുള്‍ കരീം ഫൈസി, മന്‍സൂര്‍ അലി ദാരിമി മലപ്പുറം, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഖലില്‍ ഹുദവി അല്‍ഫലികി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 
മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ്, ബദര്‍ ദിനം, ബദര്‍ മൗലൂദ്, സമൂഹ നോമ്പുതുറ, തസ്‌കിയത്ത് ക്യാമ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
മഞ്ചേശ്വരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് ഫൈസി കജ, ട്രഷറർ എം.എ.അബ്ദുള്ള ഹാജി,മേഖല പ്രസിഡന്റ് ഇസ്മായില്‍ അസ്ഹരി, അബ്ദുള്‍ റഹ്മാന്‍ ഹാജി കടമ്പാർ, ഇബ്രാഹിം ഹാജി സഫ, കെ.ടി.അബൂബക്കര്‍ ഹാജി സത്യടുക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad