കുമ്പള.(www.evisionnews.in)നെഹ്‌റു യുവകേന്ദ്രയും പാച്ചുമാസ് ക്ലബ്ബും സംയുക്തമായി കുമ്പള ജി എസ് ബി എസ് സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. ഈ മാസം 21 ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ മുന്നോടിയായി യോഗബോധവല്‍ക്കരണവും പരിശീലനവും ഉണ്ടായിരുന്നു. സ്‌കൂളിലെ എന്‍ എസ് എസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ എല്‍ പുണ്ടരീകാക്ഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുമ്പള പഞ്ചായത്ത് വികസന സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ രമേശ് ഭട്ട്, സ്‌കൂള്‍ അധ്യാപകന്‍ ജോണി കുട്ടുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ എസ് ഐ സോമയ്യ സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുമ്പള സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ കെ അഷ്‌റഫ് നാരായണന്‍ മുളേളരിയ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. നെഹ്‌റു യുവകേന്ദ്ര പ്രതിനിധി ടി എം അന്നമ്മ സ്വാഗതവും പാച്ചുമാസ് ക്ലബ്ബ് അംഗം മസ്ദൂക് നന്ദിയും പറഞ്ഞു.

Post a Comment
0 Comments