കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ വ്യാപകമായി വിപുലമായ പരിപാടികളോടെ റമളാന്‍ കാമ്പയിന്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. 'സഹനം, സമരം, സമര്‍പ്പണം' എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് വൈകിട്ട് ഏഴു മണിക്ക് തൃക്കരിപ്പൂര്‍ ജെംസ് സ്‌കൂളില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ നിര്‍വ്വഹിക്കും. സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളില്‍ ഐ.എഫ്.സി ക്ലാസുകള്‍, ബദര്‍ ദിനത്തില്‍ മൗലീദ് സദസ്സ്, ഇഅ്ത്തികാഫ് ജല്‍സ, സഹചാരി ഫണ്ട്, മേഖല തലത്തില്‍ സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിവ നടക്കും. ഇതു സംബന്ധമായ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സംസ്ഥാന വൈസ് പ്രസിഡണ്ട്ഇബ്രാഹിം ഫൈസി ജെഡിയാര്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള പങ്കെടുത്തു.

Post a Comment
0 Comments