Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങും സച്ചിന്‍.



തിരുവനന്തപുരം: (www.evisionnews.in) കേരളത്തില്‍  ഫുട്ബോള്‍ അക്കാദമി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങാനാണ് സച്ചിന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനായി കേരളത്തിലെത്തിയതായിരുന്നു സച്ചിന്‍. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, തോമസ് ഐസക്, തെലുങ്ക് താരം ചിരഞ്ജീവി എന്നിവരും പങ്കെടുത്തു.

കേരളത്തിലെ പ്രതിഭകളെ ചെറുപ്പം മുതലേ അവരുടെ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കുമെന്ന് സച്ചിന്‍ അറിയിച്ചു. സച്ചിനെ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്ന് പിണറായി വിജയന്‍ അറിയിച്ചു. സച്ചിന്‍ കേരളത്തിന്റെ ആഭ്യര്‍ത്ഥന സ്വീകരിച്ചുവെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിന്റെ 60 ശതമാനം ഓഹരി സഹ ഉടമകള്‍ക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് എന്നിവരാണ് പുതിയ സഹ ഉടമകള്‍. ഇവരെ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

keyword-kerala-football-accademy-bigins-by-sachin-tendulkar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad