Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ ചെടിയും പഠനകിറ്റും നല്‍കി പ്രവേശനോത്സവം

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in) : സ്വീകരിക്കാന്‍ പരവതാനിയും ബലൂണും ബബ്ബ്ള്‍സിന്റെ അത്ഭുത കാഴ്ചയും കൊണ്ട് മൊഗ്രാല്‍ പുത്തൂര്‍ പ്രവേശനോത്സവം ശ്രദ്ധേയമായി. പുതിയ പ്രതീക്ഷയുമായെത്തിയ കുഞ്ഞുകൂട്ടുകാര്‍ക്ക് കൈനിറയെ സമ്മാനം നല്‍കിയാണ് വരവേറ്റത്.

നിത്യവും വെള്ളവും വളവും ചേര്‍ത്ത് സംരക്ഷിക്കാന്‍ നിത്യ കല്ല്യാണിയുടെ വിവിധ ചെടികളും പ0ന കിറ്റും വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ അധ്യക്ഷത വഹിച്ചു. പിടി.എ പ്രസിഡണ്ട് പി.ബി.അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സമ്മാനങ്ങള്‍ മാഹിന്‍ കുന്നില്‍, കെ. ഹമീദ് മാഷ്, എ. ഗിരീഷ് ബാബു സമ്മാനിച്ചു. ഹമീദ് മാഷ്, മാഹിന്‍ കുന്നില്‍, ഗിരീഷ് ബാബു, പി. ദീപേഷ് കുമാര്‍, വി. പ്രമീള പ്രസംഗിച്ചു.


Keywords: Kasaragod-news-kit-inaguration

Post a Comment

0 Comments

Top Post Ad

Below Post Ad