തിരുവനന്തപുരം: (www.evisionnews.in) സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നല്‍കിയാണ് റാങ്ക് ലിസ്റ്റ് പ്രകാശനം ചെയത്. പരീക്ഷാലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. കണ്ണൂര്‍ സ്വദേശി വി ബി മുഹമ്മദ് മുനവിനാണ് ഒന്നാം റാങ്ക്, തമിഴ്‌നാട് അടയാര്‍ സ്വദേശി ബി ലക്ഷ്വിന്‍ ദേവ് ആണ് രണ്ടാം റാങ്കുകാരന്‍ എറണാകുളം സ്വദേശി ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ മൂന്നാം റാങ്കും, മലപ്പുറം സ്വദേശി എം സി റമീസാ ജഹാന്‍ നാലാം റാങ്കും കരസ്ഥമാക്കി.
ആദ്യ പത്ത് റാങ്കുകളില്‍ ഏഴ് സ്ഥാനങ്ങളും കരസ്ഥാമാക്കി ആണ്‍കുട്ടികളാണ് പരീക്ഷയില്‍ മുന്‍പന്തിയിലെത്തിയിരിക്കുന്നത്. എസ്സി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി ബിബിന്‍ ജി രാജിനാണ് ഒന്നാം റാങ്ക്, തൃശൂര്‍ സ്വദേശി അരവിന്ദ് രാജന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. എസ്ടി വിഭാഗത്തിലെ ഒന്നാം റാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. കാസര്‍കോഡ് സ്വദേശി ബി മേഘ്‌നയ്ക്കാണ് എസ്ടി വിഭാഗത്തില്‍ രണ്ടാം റാങ്ക്. 126186 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതില്‍ 116900 പേരാണ് ഏപ്രില്‍ 27, 28 തീയതികളിലായി നടന്ന പരീക്ഷ എഴുതിയിരുന്നത്. മെഡിക്കല്‍ ഡന്റല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) വേണമെന്ന സുപ്രീം കോടതി നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രവേശനപരീക്ഷയുടെസാധുത ചോദ്യം ചെയ്യപെട്ടിരുന്നു
keyword-medical-entrance-result-munavir-kanur-got-first-rank

Post a Comment
0 Comments