Type Here to Get Search Results !

Bottom Ad

കാസറഗോഡ് മെഡിക്കല്‍ കോളേജ് : മന്ത്രിയുടെ പ്രസ്താവന ആശങ്കാജനകം - സമര സമിതി


കാസറഗോഡ്:(www.evisionnews.in) ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളേജ് എന്ന തീരുമാനം ആവശ്യമില്ലാത്തതാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ആശങ്കാജനകവും കാസര്‍കോട് മെഡിക്കല്‍ കോളേജിന് ഭീഷണിയാണെന്നും കാസര്‍കോട് മെഡിക്കല്‍ കോളേജ് സമര സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, അഹമ്മദ് ഷെരീഫ്, ശ്രാം പ്രസാദ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ആതുര സുശ്രൂഷ രംഗത്ത് കാസറഗോഡിന്‍റെ പ്രതീക്ഷയായ കഴിഞ്ഞ സര്‍ക്കാര്‍ ഉക്കിനടുക്കയില്‍ അനുവദിച്ച മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തി പുരോഗമിച്ചു വരവേ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലാണ്. മെച്ചപ്പെട്ടതും കാര്യ ശേഷിയുള്ളതുമായ ചികിത്സയ്ക്ക് അന്യ സംസ്ഥാനത്തുള്ള മംഗലാപുരത്തെയോ ഇതര ജില്ലകളേയോ ആശ്രയിക്കേണ്ട സാഹജര്യമാണ് കാസറഗോഡ് ജില്ലക്കാര്‍ക്ക് നിലവിലുള്ളത്. കര്‍ഷകരും പിന്നോക്ക ജന വിഭാഗങ്ങളും ഏറെയുള്ള ജില്ലയിലെ രോഗികള്‍ക്ക് ഭാരിച്ച ചെലവാണ് ഇതുമൂലം ഉണ്ടാകുന്നത്. അതിനാല്‍ തന്നെ പലപ്പോഴും സാധാരണക്കാര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാകാതെ വരുന്ന ദുരവസ്ഥയുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത ജില്ലയെന്ന നിലയില്‍ കാസറഗോഡിന് ഏറെ ആവശ്യമുള്ളതും അവകാശപ്പെട്ടതുമാണ് മെഡിക്കല്‍ കോളേജ്. അക്കാഡെമിക്ക് ബ്ലോക്കിന്‍റെ പണി പുരോഗമിക്കുന്ന കാസറഗോഡ് മെഡിക്കല്‍ കോളേജിന്‍റെ ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മാണ കാര്യം ടെന്‍ഡര്‍ നടപടിയിലാണെന്നിരിക്കെ മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവരം ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതുമാണ്. കാസറഗോജ് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തി ദ്രുതഗതിയിലാകുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും സര്‍ക്കര്‍ ഇടപെടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad