കുമ്പള: (www.evisionnews.in) ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നല്‍ പരക്കെ നാശം വിതച്ചു. ബംബ്രാണയില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുപറ്റി. ദമ്പതികള്‍ക്ക് പരിക്കേറ്റു. ബംബ്രാണ ബത്തേരിയിലെ അബ്ദുല്ല (52), ഭാര്യ ബീഫാത്തിമ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിമിന്നലിന്റെ ആഘാതത്തില്‍ ഇരുവരും ബോധരഹിതരായി വീഴുകയായിരുന്നു. അബ്ദുല്ലയുടെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.
വീടിന്റെ ചുമരുകള്‍ക്ക് വ്യാപകമായി വിള്ളല്‍ വീണു. ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇടിമിന്നലുണ്ടായത്. അബ്ദുല്ലയുടെ വീടിന് സമീപത്തായുള്ള സഹോദരന്‍ മുഹമ്മദിന്റെ വീടിനും ഉമ്മയുടെ വീടിനും കേടുപാടുപറ്റി.
keyword-bambrane-cherkala-thunder-lightning-effected

Post a Comment
0 Comments