Type Here to Get Search Results !

Bottom Ad

വ്യാജ തീവ്രവാദക്കുറ്റങ്ങളുടെ പേരില്‍ മുസ്ലിം യുവാക്കളെ പീഢിപ്പിക്കരുത്. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ




ന്യൂഡല്‍ഹി: (www) മുസ്ലിം യുവാക്കള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വ്യാജ തീവ്രവാദ കേസുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'വികാസ് പര്‍വ്വ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വ്യാജ തീവ്രവാദക്കുറ്റങ്ങളുടെ പേരില്‍ മുസ്ലിം യുവാക്കളെ അറസ്റ്റു ചെയ്യുന്ന സംഭവം ആശങ്ക സൃഷ്ടിക്കുന്നതാണ്. മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരുന്നതു സംബന്ധിച്ച് നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടു തയ്യാറാക്കുന്നുണ്ട്. ക്രിമിനല്‍ നടപടി ക്രമങ്ങള്‍, ജാമ്യം, പ്രോസിക്യൂഷന്റെ വീഴ്ചകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും.' സദാനന്ദ ഗൗഡ വ്യക്തമാക്കി.

അടുത്തിടെ സുപ്രധാനമായ ചില കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന മുസ്ലിം യുവാക്കളെ നിരപരാധികളാണെന്ന് കണ്ട് കോടതി മോചിപ്പിച്ചിരുന്നു. ഏതാണ്ട് ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ 2006ലെ മലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ ആരോപണവിധേയരായി തടവില്‍ കഴിയേണ്ടിവന്ന 9 മുസ്ലിം യുവാക്കളെ കോടതി വെറുതെവിട്ടത്.

അതുപോലെ തന്നെ ബാബറി വാര്‍ഷിക സ്ഫോടനക്കേസില്‍ അറസ്റ്റിലായ നിസാറുദ്ദീന്‍ അഹമ്മദ് 23 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

ജയ്ഷ് എ മുഹമ്മദ് തീവ്രവാദ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിച്ച് അറസ്റ്റു ചെയ്ത 10 പേരില്‍ ഏഴുപേരെ അടുത്തിടെ ദല്‍ഹി പോലീസ് വിട്ടയച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിം സമൂഹം ഇസിസിനെതിരായതിനാല്‍ ഇസിസില്‍ നിന്നും ഇന്ത്യയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് അടുത്തിടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ തടയുമെന്നതിനാല്‍ ഇസിസിന് ഇവിടെ വളരാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

ബി.ജെ.പി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു തയ്യാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗൗഡ ഉള്‍പ്പെടെയുള്ളവരെ പ്രസ്താവന വന്നിരിക്കുന്നത്.

keyword- sadananda-gowda-about-muslim-guys-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad