കുമ്പള: (www.evisionnews.in) 'പരിസ്ഥിതി മനുഷ്യന്റെ ജീവതാളം ' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിന പരിപാടിയും പരിസ്ഥിതി സംരക്ഷണ വാരാചരണവും കുമ്പള ഇമാം ശാഫി അക്കാദമിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവാ അംഗം,എം.എ ഖാസിം മുസ്ലിയാര്‍, ഖലീലുല്‍ റഹ്മാന്‍ കാശി ഫി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്.പി സലാഹുദ്ദീന്‍, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍ ,ഖാസിം ഫൈസി, എന്‍.കെ അബ്ദുല്ല മൗലവി, അഷ്‌റഫ് റഹ്മാനി ചൗക്കി, അന്‍വര്‍ ഹുദവികൊണ്ടോട്ടി, മൂസ നിസാമി നാട്ടക്കല്‍, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്ല ഫൈസി പേരാല്‍, നൗശാദ് എം.ഐ മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, ഇസ്മാഈല്‍ പേരാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ മുഴുവന്‍ ശാഖയിലുമായി 5000 വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
keywords: skssf-envrnmnt-district-5000-trees-
Post a Comment
0 Comments