കാസര്‍കോട്: (www.evisionnews.in) കര്‍ണ്ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. നാമക്കല്‍ മുസ്രി താലൂക്ക് തോട്ടിയന്‍ ഗണേശപുരം കോളനിയിലെ നീലമേഘയുടെ മകന്‍ ദണ്ഡപാണി(37)യാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് മാഹിയിലേക്ക് മദ്യം കയറ്റിപ്പോകുന്ന ലോറിയിലെ ഡ്രൈവറാണ് ദണ്ഡപാണി.വെള്ളിയാഴ്ച രാത്രി 9.30 ഓടെ ചെങ്കള നാലാംമൈലിന് സമീപമെത്തിയപ്പോഴാണ് ലോറിയില്‍ വെച്ച് കുഴഞ്ഞ് വീണത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ നാമക്കല്‍ സ്വദേശി ആര്‍. രവി നാട്ടുകാരുടെ സഹായത്തോടെ ദണ്ഡപാണിയെ ചെങ്കളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
keywords: Lorry-Driver-obituray

Post a Comment
0 Comments