കാസര്‍കോട്: (www.evisionnews.in)സഹനം, സമരം, സമര്‍പ്പണം, എന്നീ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലയില്‍ വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ജൂണ്‍ 24 മുതല്‍ 28 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പി.ബി ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിക്കുന്ന ജില്ലാതല റമളാന്‍ പ്രഭാഷണത്തിന്റെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം സ്വാഗത സംഘം വൈസ്‌ചെയര്‍മാന്‍ ഇസ്ഹാഖ് ഹാജി ചിത്താരി നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ് പി സലാഹുദ്ധീന്‍ മൊഗ്രാല്‍പുത്തൂര്‍,യു ബഷീര്‍ ഉളിയത്തടുക്ക, ബഷീര്‍ ദാരിമി തളങ്കര, ടി മുഹമ്മദ് കഞ്ഞി തുരുത്തി, റൗഫ് ഉദുമ, ഹാരിസ് മൗലവിഗാളിമുഖം, അബ്ദുസലാം മൗലവി ചുടു വളപ്പില്‍ ജൗഹര്‍ ഉദുമ പടിഞ്ഞാര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, ജംഷീര്‍ കമ്പാര്‍, മഅറൂഫ് ചെങ്കള, ജഅഫര്‍ ബുസ്ത്താനി പട്ട്‌ള, ഉസ്മാന്‍ ഹാജിതുരുത്തി ,സിദ്ധീഖ് കമ്പാര്‍, ആശിഖ് ചിത്താരി, സിദ്ധീഖ് കമ്പാര്‍, അബ്ദുല്‍ ലത്തീഫ് അശ്‌റഫി, ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു
ജൂണ്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണത്തോടെ തുടക്കം കുറിക്കുന്ന പരിപാടിയില്‍, 25 ന് രാവിലെ 9 മണിക്ക് ഖലീല്‍ ഹുദവി കല്ലായം, 26 രാവിലെ 9 മണിക്ക്, അഡ്വ ഓണമ്പള്ളി മുഹമ്മദ് ഫൈസി, 27 ന് രാവിലെ 9 മണിക്ക് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി, 28 ന് രാവിലെ 9 മണിക്ക് ബഷീര്‍ ഫൈസി ദേശംമംഗലം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും .റമളാന്‍ കാമ്പയിന്റ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനം എന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളില്‍ ഐ, എഫ് ,സി ക്ലാസുകള്‍, ബദര്‍ ദിനത്തില്‍ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജല്‍സ, സഹചാരി ഫണ്ട്, മേഖല തലത്തില്‍ സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ജില്ലയില്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്

Post a Comment
0 Comments