Type Here to Get Search Results !

Bottom Ad

യുവതിയെ പീഡിപ്പിച്ച മള്ളങ്കൈ സ്വദേശിയടക്കം മൂന്നുപേര്‍ കര്‍ണാടകയില്‍ പിടിയില്‍

ഉപ്പള: (www.evisionnews.in)വീട്ടുവേലക്ക് നിന്ന യുവതിയെ പീഡിപ്പിച്ചതിന് വീട്ടുടമയേയും മകനേയും ഇടനിലക്കാരനായ മള്ളങ്കൈ സ്വദേശിയേയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളാള്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. ഒന്നര മാസംമുമ്പാണ് 18 കാരിയെ  ബന്തിയോട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്. പീഡനം സഹിക്കവയ്യാതെ ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വേലക്ക് നിന്ന വീട്ടില്‍ നിന്നും രക്ഷപ്പെട്ട്  ഉള്ളാളിലെ വീട്ടില്‍ ചെന്ന് ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. അവരാണ് പൊലീസില്‍ പരാതി നല്‍കിയത്.
രണ്ട് ദിവസം മുമ്പ് കര്‍ണാടക പൊലീസ് ബന്തിയോട്ടും മള്ളങ്കൈയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്.

Keywords: Uppala-Rape-3-Held-Ullal

Post a Comment

0 Comments

Top Post Ad

Below Post Ad