Type Here to Get Search Results !

Bottom Ad

ഖാസി കേസ്: അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി എരോല്‍ മഹല്ല് നിവാസികള്‍

കാസര്‍കോട്: (www.evisionnews.in)ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 47 ദിവസം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എരോല്‍ മഹല്ല് നിവാസികള്‍ സമരപന്തലിലെത്തി.
30 വര്‍ഷത്തോളം എരോല്‍ മഹല്ലിന്റെ ഖാസിയും പ്രസിഡണ്ടുമായ സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനുളള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് വിശുദ്ധ റംസാനിന്റെ പത്താം ദിനം ഉച്ചയ്ക്ക് എരോല്‍ ജമാഅത്ത് കമ്മിററി പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നേതൃത്വത്തിലാണ് എരോല്‍ മഹല്ല് നിവാസികള്‍ സമര പന്തലിലെത്തിയത്.
ജമാഅത്ത് സെക്രട്ടറി ശരീഫ് എരോല്‍, യു.എ ശാഖ ട്രഷറര്‍ അഹമ്മദ് കബീര്‍, കെ.എം റസാഖ്, അബ്ദുല്ല പൈച്ചാര്‍, നൗഫല്‍ മായിപ്പാടി, ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി, എം.എം അബ്ദുല്‍ റഹിമാന്‍, എം.ആമു, റഫീഖ് അബ്ബാസ്, മൂസ എരോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫോട്ടോ: ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എരോല്‍ ജമാഅത്ത് സെക്രട്ടറി ശരീഫ് എരോല്‍ പ്രസംഗിക്കുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad