Type Here to Get Search Results !

Bottom Ad

സംസ്ഥാന പാതയില്‍ എസ്.കെ.എസ്.എസ്.എഫ് ന്റെ മുന്നറിയിപ്പ് ബോര്‍ഡ്

പള്ളിക്കര: (www.evisionnews.in) നാടിനെ ഞെട്ടിച്ച അപകടം നടന്ന പള്ളിക്കരയിലും സമീപ പ്രദേശങ്ങളിലും വേഗത നിയന്ത്രിക്കാനുള്ള മുന്നറിയിപ്പുകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് തൊട്ടി ശാഖാ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍. കോടികള്‍ ചിലവഴിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാത ചിത്താരി പാലം വരെ അന്താരാഷ്ട്ര നിലവാരത്തില്‍ കെ.എസ്.ടി.പി നവീകരിച്ചെങ്കിലും അപകടങ്ങള്‍ കുറക്കാനുള്ള മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു ട്രാഫിക് സിഗ്‌നുലകളോ സ്ഥാപിച്ചിരുന്നില്ല. പാത അപകട രഹിതമാക്കാന്‍ നിരവധി തവണ നാട്ടുകാര്‍ അധികൃതരെ സമീപിച്ചിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്. പള്ളിക്കര, പൂച്ചക്കാട്, കല്ലിങ്കാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

keywords: Pallikare-Skssf-Warning-Boards

Post a Comment

0 Comments

Top Post Ad

Below Post Ad