മംഗളൂരു (www.evisionnews.in): നേത്രാവതി പുഴയില്‍ ശവങ്ങള്‍ ഒഴുകി നടക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ദക്ഷിണ കര്‍ണാടകയില്‍ കാലവര്‍ഷം കനത്തതോടെ ഉള്ളാള്‍ പോലീസ് പരിധിയിലെ ഈ പ്രദേശത്ത് വ്യാഴാഴ്ച മാത്രം രണ്ടു മൃതദേഹങ്ങളാണ് കരയ്ക്കടിഞ്ഞത്. കോട്ടപ്പുരയില്‍ നാല്‍പത് കാരന്റെ മൃതദേഹവും ജെപ്പിനമൊഗരുവിലെ അലിവെബാഗിലു പാലത്തിനടിയില്‍ മറ്റൊരു നാല്‍പത് കാരന്റെ മൃതദേഹവും തലപ്പാടി കെസി റോഡിലെ പ്ലൈവുഡ് കടയിലെ തൊഴിലാളിയുടെ മൃതദേഹവുമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
അസം കാരനായ തൊഴിലാളി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഉള്ളാള്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-playwood-road
Post a Comment
0 Comments